ജാഗ്രതയോടെ കരവാരം പഞ്ചായത്ത്. കൊറോണ ലോക്ക്ഡൌൺ പാശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച കമ്യുണിറ്റി കിച്ചന്റെ ഉൽഘാടനം അതീവ ജാഗ്രതയോടെ കരവാരം പഞ്ചായത്ത് നടപ്പിലാക്കി. പദ്ധതിയുടെ ഉൽഘാടനം, കരവാരം ദുരന്തനിവാരണ സമിതിയിൽ അംഗങ്ങൾ ആയിട്ടുള്ള ഭരണസമിതി അംഗങ്ങളുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ശ്രീമതി ദീപ നിർവഹിക്കുന്നു.