കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യു.എസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു.
കോവിഡ്19 ബാധിച്ച് 120 പേർ മരിച്ച സാഹചര്യത്തിൽ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, കൊറോണ ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5374 ആയി. 122 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളംപേര്‍ ചികില്‍സയിലാണ്.