കോവിഡ് 19 അമേരിക്കയിലും സ്‌പെയിനിലും അടിയന്തരാവസ്ഥ.

0
382

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വൈ​റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യു.എസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു.

കോവിഡ്19 ബാധിച്ച് 120 പേർ മരിച്ച സാഹചര്യത്തിൽ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് വെള്ളിയാഴ്ച അറിയിച്ചു. അതേസമയം,​ കൊറോണ ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5374 ആയി. 122 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളംപേര്‍ ചികില്‍സയിലാണ്.