ആറ്റിങ്ങൽ: കോവിഡ് 19 ജാഗ്രതാ നിർദ്ദേശങ്ങളുമായി മുഖ്യന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീൻ എന്നിവർ നഗരസഭാ കൗൺസിൽ ഹാളിൽ വച്ച് ജനപ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രതിനിധികളുമായി വീഡിയോ കോൺഫ്രൺസ് നടത്തി. അഡ്വ.ബി.സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.പ്രദീപ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരികൾ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു