കാസര്‍കോട്​ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

0
351

കാസര്‍കോട്​: മംഗളൂരുവിലേക്ക്​ ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ്​ തടഞ്ഞ്​ തിരിച്ചയച്ചതിനെ തുടര്‍ന്ന്​ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. അതിര്‍ത്തിയില്‍നിന്നും കാസര്‍​േകാ​ട്ടേക്ക്​ തിരിച്ചുപോരുന്നതിനിടെയാണ്​ യുവതി പ്രസവിച്ചത്​.തലപ്പാടി അതിര്‍ത്തിയില്‍ വെച്ച്‌​ ആംബുലന്‍സ്​ തടയുകയായിരുന്നു​. ഉത്തര്‍പ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസര്‍കോട്​ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്​ ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ കര്‍ണാടക മണ്ണിട്ട്​ അടച്ചിട്ടിരുന്നു. ദേലംപാടി, വോര്‍ക്കാടി, പൈവളിംഗ, മഞ്ചേശ്വരം, എന്‍മകജെ പഞ്ചായത്തുകള്‍ ഇതോടെ ഒറ്റപ്പെടുകയും ചെയ്​തിരുന്നു.