നടിയും നാടൻ പാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ(83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. മധുരയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മധുരയിൽ നടക്കും.നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയായ മുനിയമ്മ വിക്രമിന്റെ ധൂളിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവച്ചത്. പോക്കിരിരാജയിലൂടെ മലയാളികൾക്കും സുപരിചിതയായി. കോവിൽ, തമിഴ്പടം തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.