സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടൻ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ നോര്‍ക്ക ഇടപെട്ടു. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ തിരക്കുകയും ചെയ്തു. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുണ്ട്. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പു നല്‍കി.