ഐസൊലേഷൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെ കടത്തിക്കൊണ്ടുപോയ കണ്ണൂർ കോർപ്പറേഷനിലെ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗൺസിലറായ ഷഫീഖിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.ബംഗളൂരുവിൽ നിന്നെത്തി കണ്ണൂർ താണയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ബന്ധുവിനെ അമ്മയ്ക്ക് സുഖമില്ലെന്നുപറഞ്ഞാണ് കൗൺസിലർ വീട്ടിലേക്ക് കൊണ്ടുപോയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കൗൺലിറെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പൊലീസ് തിരികെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ചു.