കൊറോണ ; ലോകത്ത് മരണസംഖ്യ 19,​000 കടന്നു

0
444

കൊറോണ ബാധിച്ച് ലോകരാജ്യങ്ങളിലാകെ മരിച്ചവരുടെ എണ്ണം 19000 കടന്നു. 19643 പേരാണ് ഇതുവരെ ലോകത്ത് മരിച്ചത്. ഇതിൽ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 6820 പേർ. എന്നാൽ 24 മണിക്കൂറിനിടെ 738 പേർ മരിച്ച സ്പെയിനിലാണ് കൊറോണ മരണസംഖ്യയിൽ ഭീതിപ്പെടുത്തുന്ന വർദ്ധന രേഖപ്പെടുത്തിയത്. ഇതോടെ സ്പെയിനിലെ മരണ സംഖ്യ 3434 ആയി ഉയർന്നു.