തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടം പൊട്ടക്കുഴി ആദർശ് നഗറിൽ ദീപുകൃഷ്ണനെ(31) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.വിവിധ സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. വിഴിഞ്ഞം എസ്.എച്ച്.ഒ. എസ്.ബി.പ്രവീൺ, എസ്.ഐ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.