പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയുന്നു.കൊറോണയിൽ നിന്നും രക്ഷ നേടാൻ സോഷ്യൽ ഡിസ്റ്റൻസിങ് മാത്രമേ ഒരു വഴിയുള്ളൂ,രോഗികൾക്കു മാത്രം അല്ല ഇത് ബാധകം.ആരും ഇതിനെ നിസ്സാരമായി കാണരുത്,കണ്ടാൽ ഇതിന്റെ ഭവിഷ്യത്തു രാജ്യം മുഴുവൻ അനുഭവയ്‌ക്കേണ്ടി വരും.എന്നു രാത്രി 12 മണിമുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ ചെയുന്നു.അടുത്ത 21 ദിവസം ലോക്ക് ഡൗൺ തുടരും.എന്ത് തന്നെ സംഭവിച്ചാലും വീട്ടിൽ നിന്നും പുറത്തു ഇറങ്ങരുത്.ജനതാ കർഫ്യൂനെക്കാളും പ്രധാനപ്പെട്ട കർഫ്യൂ ആയിരിക്കും ഇനിയുള്ള ദിവസങ്ങളിൽതീരുമാനം ഓരോ പൗരനെയും രക്ഷിക്കാനെന്ന് പ്രധാനമന്ത്രി.വ്യാപനത്തിന്റെ വേഗത കൂടും തോറും പിടിച്ചു കെട്ടൽ അതി കഠിനമാകും.പൗരന്മാർ രാജ്യത്ത് ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ തുടരണം പുറത്തിറങ്ങുന്നത് 21 ദിവസത്തേക്ക് മറക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും ലോക്ക് ഡൗൺ ബാധകമായിരിക്കും,കൈകൂപ്പി അപേക്ഷിച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
കോവിഡ്നെ നേരിടാൻ പതിനയ്യായിരം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.കൊറോണ പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ, പാരാമെഡിക്കൽ സ്‌റ്റാഫുകളുടെ പരിശീലനം, ലാബുകൾ സജ്ജമാക്കൽ, ഐ.സി.യു, വെന്റിലേറ്റർ എന്നീ സംവിധാനങ്ങൾക്കടക്കമാണ് ഈ തുക വിനിയോഗിക്കുക.;പ്രതിസന്ധിയുടെ സമയത്ത് എല്ലാ ഇന്ത്യക്കാരും അതിനെതിരെ ഒന്നിച്ച് പോരാടും. ‘ജനതാ കർഫ്യു’ വിജയിപ്പിച്ചതിൽ നിങ്ങൾ എല്ലാവരും പ്രശംസ അർഹിക്കുന്നു. കൊറോണ രോഗം മൂലമുണ്ടാകുന്ന സാഹചര്യം ജനങ്ങളെല്ലാം വാർത്താ ചാനലുകളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിക്ക് മുൻപിൽ നിസ്സഹായരായി നിൽക്കുന്നത് നാം കാണുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.