കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി പ്രൈവറ്റ് ലിമിറ്റഡും.ക്യാമ്പയിന്റെ ഭാഗമായി കമ്പനി സാവിലോൺ ഉൽപനങ്ങൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്യുമെന്നറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 10,000 പീസ് സാനിറ്റൈസറുകളും ഹാൻഡ് വാഷുമാണ് കമ്പനി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഐടിസി കേരള ഘടകത്തിന്റെ വിതരണക്കാരൻ എം സംഗീത് കുമാർ, കെ.ടി.ഡി. സി ഡയറക്ടർ കൃഷ്ണകുമാർ നായനാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സാമ്പിളുകൾ കൈമാറി.