ദിനംപ്രതി ഏകദേശം 500 യൂണിറ്റ് രക്തം ആവശ്യമുള്ള തിരുവനന്തപുരത്ത് രക്തത്തിനായി രോഗികൾ കഷ്ടപ്പെടുന്നു. പൊതുവെ രക്തത്തിനായി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് RCC യിലെ ക്യാൻസർ രോഗികളാണ്. തുടർച്ചയായി രക്തം വേണ്ടി വരുന്ന രോഗികളും, അഫറസിസ് പ്ലേറ്റ്ലെറ്റ് വേണ്ടി വരുന്ന രോഗികളും ആണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് ‘ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ നേരത്തേ തീരുമാനിച്ചിരുന്ന പല രക്തദാന ക്യാമ്പുകൾ കാൻസൽ ചെയ്തതും, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സ്ഥിരം രക്ത ദാതാക്കൾ കൊറോണ ഭീതി കാരണം രക്തദാനത്തിനായി ആശുപത്രികളിൾ വരാൻ വിമുഖത കാണിയ്ക്കുന്നതും ഈ സ്ഥിതിയ്ക്ക് ആക്കം കൂട്ടി. വ്യാഴാഴ്ച 2 വയസ്സുള്ള കുഞ്ഞ് ഉൾപ്പടെ പല ക്യാൻസർ രോഗികൾക്കും രക്തദാതാക്കളെ കിട്ടുവാൻ ഒരുപാട് ബുദ്ധിമുട്ടി.100 % സന്നദ്ധ രക്തദാനം ഉള്ള ശ്രീ ചിത്രയിലെ സ്ഥിതിയും പരിതാപകരം ആണ്. ടെക്നോപാർക്കിൽ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ രക്തദാനം നടത്തിയത് 10ൽ താഴെ പേർ മാത്രം. മറ്റ് ജില്ലകളിലെയും സ്ഥിതി വ്യത്യസ്ഥമല്ല.
ഈ പ്രതിസന്ധി തരണം ചെയ്യുവാൻ നാം ഓരോരുത്തരും മുന്നോട്ട് വരേണ്ടതായിട്ടുണ്ട് ‘. ഒരു വിധത്തിലും ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും,കൊറോണ ബാധിത സ്ഥലങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവരും രക്തദാനത്തിനായി മുന്നോട്ട് വരണം’. 18 നും 60-നും ഇടയിൽ പ്രായമുള്ള,50 കിലോ ഭാരമുള്ള, 12.5 Hb ഉള്ള, രോഗങ്ങൾ ഇല്ലാത്ത, ഏതൊരു വ്യക്തിയ്ക്കും രക്തം ദാനം ചെയ്യാം. 65 കിലോ ഭാരമുള്ള ഏതൊരു പുരുഷനും പ്ലേറ്റ്ലെറ്റ് ദാനം ചെയ്യാം.
50 പേരെങ്കിലും ഉള്ള സ്ഥാപനങ്ങൾക്ക് സുരക്ഷിതമായി രക്തദാന ക്യാമ്പുകൾ നടത്താം.
എല്ലാ സംഘടനകളും, സ്ഥാപനങ്ങളും, നേതാക്കളും, യുവജന പ്രസ്ഥാനങ്ങളും, വ്യക്തികളും മുന്നോട്ട് വന്നാൽ ഈ പ്രതിസന്ധി അനായാസസം മറികടക്കാൻ സാധിക്കും.