ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് 9നാണ് ചരിതപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന ക്രമീകരണം അവസാനഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ കെ.ശശിധരൻ നായർ,പ്രസിഡന്റ് വി.ചന്ദ്രശേഖരപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നിന് രാവിലെ 9.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും.വൈകിട്ട് 6.30ന് കലാപരപാടികൾ ചലച്ചിത്ര താരം അനു സിത്താര ഉദ്ഘാടനം ചെയ്യും.ആറ്റുകാൽ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും.ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലൻ നായർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി.ശോഭ,കമ്മിറ്റി അംഗങ്ങളായ ഡി.രാജേന്ദ്രൻ നായർ,ആർ.ജെ.പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.പൊങ്കാല അർപ്പിക്കുന്നവരും ഭക്ഷണ വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈമാസം 28വരെ കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്യാം

Latest

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 75 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ...

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല.

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക,...

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....