സമഗ്ര ശാസ് ത്രീയ വിവരശേഖരണത്തിനായി ‘ഗ്രാമം’ എന്ന മൊബൈൽ ആപ്പ്

0
239

കേരളത്തിൽ ആദ്യമായി ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഒരു സമഗ്ര വിവരശേഖരണത്തിനു തയ്യാറെടുക്കുന്നു. മാർച്ച് ആദ്യവാരം മുതൽ വിവരശേഖരണം തുടങ്ങും. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹായത്താൽ കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് & എൻ വിയോൺമെൻറ് സെന്ററിന്റെ (കെ.എസ്.ആർ.എസ്.ഇ) സാങ്കേതിക സഹായത്തോടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ 103 വാർഡുകളിലെയും ജനങ്ങൾക്ക് നിലവിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജീവിതനിലവാരം, അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള ലഭ്യത, തൊഴിലില്ലായ്മ, ജീവിക്കാവനാവശ്യമായ വരുമാന മാർഗ്ഗങ്ങൾ, മറ്റു അനുബന്ധ സൗകര്യങ്ങളുടെ കുറവുകൾ എന്നിവ സംബന്ധിച്ച് സമഗ്ര ശാസ്ത്രീയ വിവരശേഖരണം ആരംഭിക്കുന്നത് . ഇതിനായി ‘ഗ്രാമം’ എന്ന പേരിൽ ഒരു മൊബൈൽ ആപ്ളിക്കേഷന് കെ.എസ്.ആർ.ഇ.സി രൂപം നൽകിയിട്ടുണ്ട്. 103 വാർഡുകളുടെയും സമഗ്ര വികസനം ജനകീയ പങ്കാളിത്തത്തോടെ പഞ്ചവത്സര പദ്ധതിയുടെ കാലയളവിൽ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവരശേഖരണത്തിന് തയ്യാറെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ‘ജൈവഗ്രാമം സന്തുഷ്ട ഗ്രാമം’ എന്ന കർമ്മപദ്ധതി നിർവ്വഹണത്തിനായി 103 വാർഡിലേയും ഭൂപ്രകൃതി, ഭൂവിനിയോഗം ,ജലലഭ്യത എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനം കേളത്തിൽ ആദ്യമായി സംഘടിപ്പിക്കുകയും അതിന്റെ റിപ്പോർട്ടു പൂർണ്ണമായും തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് പുതിയ സമഗ്ര വിവരശേഖരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് പറഞ്ഞു