അതിർത്തി അടച്ചുപൂട്ടൽ:- ബിജെപി കേരള നേതൃത്വത്തിന്റെ മൗനം ദുരൂഹം എഐവൈഎഫ്

കേരള അതിർത്തിയിൽ റോഡുകൾ മണ്ണിട്ടു തടഞ്ഞ കർണ്ണാടക സർക്കാർ നടപടിയിൽ കേരളത്തിലെ ബിജെപി നേതൃത്വം പിന്തുടരുന്ന മൗനം ദുരൂഹമാണെന്നും കർണ്ണാടക നടപടി കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ അറിവോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും രാജ്യത്തെ പൊതു സമീപനങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന കർണ്ണാടക സർക്കാരിനെതിരെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും ശക്തമായ തുടർനടപടി സ്വീകരിക്കാതിരിക്കുന്നതും പ്രതിഷേധാർഹമാണ്. കാസർഗോഡും മഞ്ചേശ്വരത്തും പല തവണ സ്ഥാനാർത്ഥിയായി മൽസരിച്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കുവാനോ കണ്ണാടക സർക്കാരിനോട് കേരളജനതയുടെ ആവശ്യം ഉന്നയിക്കുവാനോ തയ്യാറാകാത്തതും സംശയാസ്പദമാണ്.

മാഗ്ളൂരിലേക്കുള്ള ആംബുലൻസുകൾ തടഞ്ഞതിനാൽ ചികിൽസ കിട്ടാതെ ആറ് വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. കേരളത്തിലേക്കുള്ള പച്ചക്കറി വണ്ടികൾ ആക്രമിക്കപ്പെട്ടു. മലയാളി മാദ്ധ്യമപ്രവർത്തകർക്ക് മാഗ്ളൂരുവിൽ വിലക്കേർപ്പെടുത്തി.മലയാളികൾക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ഈ മേഖലയിൽ വിദ്വേഷ പ്രചരണം നടക്കുന്നതായും വാർത്തകർ ഉണ്ട്.കർണ്ണാടകത്തിലെ ബി ജെ പിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളാണ് ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഇക്കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Latest

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍...

നവവധു തൂങ്ങിമരിച്ച സംഭവം…ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ...

കല്ലാർ അപകട തീരങ്ങളിൽ ഇനി സ്ഥിരം സുരക്ഷാ സംവിധാനം, 42.48 ലക്ഷത്തിന്റെ സുരക്ഷാവേലി സ്ഥാപിച്ചു

വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!