മികച്ച ഗ്രാമപഞ്ചായത്തിനുള്ള തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഏ. സി. മൊയ്തീന് നിന്നും ഏറ്റുവാങ്ങി. വയനാട് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ വച്ചാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ കെ. എസ്. അജിത് കുമാർ, കെ. ഗോപിനാഥൻ, വി. അജികുമാർ, സി. ജയ്മോൻ, എം. ഷാനവാസ്, എം. എസ്. ഉദയകുമാരി, ലളിതാംബിക, ജൂലിയറ്റ് പോൾ, സി. പി. സിന്ധു, എസ്. ആർ. കവിത, എ. അമൃത, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ്, വി. ഇ ഒ ഷമീർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.