മോഷണം ആരോപിച്ചു വീട്ടമ്മയെ സൂപ്പർ മാർക്കറ്റിൽ തടഞ്ഞുവെച്ചു.

0
288

മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവച്ചു. കോഴിക്കോട് നാദാപുരത്തെ സൂപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു വീട്ടമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു.

രാവിലെ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്.എന്നാല്‍ വീട്ടമ്മയെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പറയുന്നത്. മോഷണം നടത്തിയത് അറിഞ്ഞപ്പോള്‍ ചോദിക്കാന്‍ ഓഫീസില്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വ്യക്തമാക്കി.