കിഫ്ബി ഫണ്ട് ഉപയോഗിച്ച് മണ്ണന്തല പൗഡിക്കോണം റോഡ് നിർമാണം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ16 കോടി രൂപ ചെലവഴിച്ച് നിർമിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. സിആർഎഫ് പദ്ധതി പ്രകാരം 10 കോടി രൂപ ചിലവഴിച്ച് നിർമിച്ച പൗഡിക്കോണം – അയിരൂപ്പാറ – പോത്തൻകോട് റോഡ്, ചെല്ലമംഗലം-ഉദയഗിരി റോഡ്, പുളിയൻകോട് – അംബേദ്കർ കോളനി റോഡ്, കരിമ്പുവിള പാലം, നബാർഡ് പദ്ധതി പ്രകാരം 6 കോടി രൂപ ചിലവഴിച്ച് നിർമിച്ച പൗഡിക്കോണം – കത്തിക്കൽ – വട്ടക്കരിക്കകം – അരുവിക്കരക്കോണം – ശാന്തിപുരം – കല്ലടിച്ചവിള – സ്വാമിയാർമഠം റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രത്യേക താത്പര്യത്തെ തുടർന്നാണ് ഈ റോഡുകൾ കഴക്കൂട്ടം മണ്ഡലത്തിൽ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. യോഗത്തിന് കഴക്കൂട്ടം എംഎൽഎ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. കഴക്കൂട്ടം മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നും 14 മീറ്റർ വീതിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മണ്ണന്തല പൗഡിക്കോണം റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സുദർശനൻ, കൗൺസിലർമാരായ കെ എസ് ഷീല, നാരായണ മംഗലം രാജേന്ദ്രൻ, പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....