പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തു.

പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ മുൻ പൊതു മരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തു തുടങ്ങി. പകൽ11ന്‌ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലെ വിജിലൻസ്‌ പ്രത്യേക സെൽ ആസ്ഥാനത്ത് ഇബ്രാഹിംകുഞ്ഞ്‌ ഹാജരായി. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന്‌ മാധ്യമപ്ര്വർത്തകരോട്‌ ഇബ്രാഹഇംകുഞ്ഞ്‌ പറഞ്ഞു.

മേൽപ്പാലം പണിയാൻ കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌. പണം നൽകിയത്‌ ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഇതിലടക്കം വ്യക്തത തേടിയാണ്‌ വിജിലൻസ്‌ ചോദ്യം ചെയ്യുന്നത്‌.ചോദ്യം ചെയ്യലോടെ അന്വേഷണം നിർണായകഘട്ടത്തിലേക്ക്‌ കടക്കും. അറസ്‌റ്റുണ്ടാകുമോ എന്ന പരിഭ്രാന്തിയിലാണ്‌ യുഡിഎഫ്‌ കേന്ദ്രങ്ങൾ.തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യാവലി തയ്യാറാക്കി. വിജിലൻസ്‌ എസ്‌പി വിനോദ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ ചോദ്യംചെയ്യൽ. നേരത്തേ രണ്ടുവട്ടം വിജിലൻസ്‌ ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കരാർ കമ്പനിക്ക്‌ പണം മുൻകൂർ അനുവദിച്ചത്‌ അടക്കമുള്ളവയിൽ തൃപ്‌തികരമായി മറുപടി നൽകാൻ ഇബ്രാഹിം കുഞ്ഞിനായില്ല. തുടർന്നാണ്‌ വീണ്ടും ചോദ്യം ചെയ്യാൻ സർക്കാർ മുഖേന ഗവർണറുടെ അനുമതി തേടിയത്‌.

തെളിവുകൾ നിരത്തിയുള്ള ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ മറുപടി നൽകിയില്ലെങ്കിൽ അറസ്‌റ്റുണ്ടായേക്കും. എംഎൽഎ എന്ന നിലയ്‌ക്ക്‌ ഇബ്രാഹിംകുഞ്ഞിനെ അറസ്‌റ്റ്‌ ചെയ്‌താൽ വിവരം നിയമസഭാ സ്‌പീക്കറെ അറിയിച്ചാൽ മതിയാകും. അറസ്‌റ്റ്‌ ചെയ്യേണ്ടിവരികയാണെങ്കിൽ അതിന്‌ മറ്റ്‌ തടസ്സങ്ങളില്ലെന്ന്‌ വിജിലൻസ്‌ വൃത്തങ്ങൾ അറിയിച്ചു

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!