കരിപ്പൂർ എയർപോർട്ടിലേക്ക് സന്ദർശകരുടെ നിയന്ത്രണം ആരംഭിച്ചു . ഇന്നലെ രാത്രി മുതൽ കൊണ്ടോട്ടി, കരിപ്പൂർ പോലീസ് സ്റ്റേഷന് കീഴിലായി എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ഹജ്ജ് ഹൗസ്, മേലങ്ങാടി ജംഗ്ഷൻ, കുമ്മിണി പറമ്പ് റോഡിൽ വാഹനത്തിലെ ആളുകളെ നിയന്ത്രിക്കും. ഡ്രൈവറെ മാത്രമേ വിമാന താവളത്തിലേക്ക് അയക്കുകയുള്ളൂ. യാത്രക്കാർ സഹകരിക്കണമെന്ന് കൊണ്ടോട്ടി പോലീസ് ഇൻസ്പക്ടർ എൻ.ബി ഷൈജു അറിയിച്ചു. യാതൊരു കാരണവശാലും യാത്രക്കാരെ സ്വീകരിക്കാൻ കുടുംബ സമേതം എയർപോർട്ടിലേക്ക് വരരുതെന്ന് കളക്ടറുടെ കർശന നിർദ്ദേശം ഉണ്ട്.