ഡൽഹിയിൽ ബി.ജെ.പി മുന്നേറ്റം നടത്തും,സർവേ ഫലം പുറത്ത്.

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണ് തലസ്ഥാനേത്തേത്. നിലവിടെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അരവിന്ദ് കെജ്രിവാളിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം തലസ്ഥാനത്ത് അധികാരത്തിലെത്തുക എന്നത് ബി.ജെ.പി അഭിമാനപ്രശ്നമായാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് അഭിപ്രായ സർവെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സർവെ പ്രവചിക്കുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ നേതത്വത്തിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തും. 70 അംഗ നിയമസഭയിൽ 53 മുതൽ 56 വരെ സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തുക. എന്നാൽ 2015ൽ നേടിയ ചില സീറ്റുകൾ ഇപ്രാവശ്യം ആം ആദ്മി പാർട്ടിക്ക് നഷ്ടപ്പെടുമെന്നും സർവെയിൽ പ്രവചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം 70ൽ 67 സീറ്റുകളും നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.

ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം നടത്താനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേടിയത് വെറും മൂന്ന് സീറ്റുകളായിരുന്നു,​ ഇപ്രാവശ്യം ഇത് 12 മുതൽ 15 വരെ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസ് 2 മുതൽ നാല് വരെ സീറ്റുകൾ നേടും. 48.56 ശതമാനം വോട്ട് ആംആദ്മി പാർട്ടിക്ക് ലഭിക്കുമ്പോൾ 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിക്കുക.

Latest

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ്...

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!