കോടതിമുറിയിൽ പാമ്പുകൾ

ആലുവ ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ മജിസ്ട്രേറ്റിന്റെ ചേമ്പറിനുള്ളിൽ പാമ്പുകളെ കണ്ടതിനെ തുടർന്ന് ഉച്ചവരെ കോടതിയുടെ പ്രവർത്തനം നിശ്ചലമായി. മജിസ്‌ട്രേറ്റും ജീവനക്കാരും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെയാണ് പാമ്പ് ആശങ്കയിലാക്കിയത്.ഇന്നലെ രാവിലെ കോടതിമുറികൾ വൃത്തിയാക്കാനെത്തിയ ജീവനക്കാരി സുജാതയാണ് വെള്ളിവരയനെന്നുവിളി​ക്കുന്ന പാമ്പിനെ മജിസ്‌ട്രേറ്റിന്റെ ചേമ്പറിനുള്ളിൽ കണ്ടെത്തിയത്. ജീവനക്കാർ പിടികൂടിയ ചെറിയ പാമ്പിനെ തീയില്ലിട്ടു കൊന്നു. എന്നാൽ ഇതിനൊപ്പമുണ്ടായിരുന്ന വലിയ പാമ്പിനെ പിടികൂടാൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പലകകൾക്ക് ഇടയിലേക്ക് പോയ വലിയ പാമ്പിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരവധി അലമാരികളും കേസ് ഫയലുകളും സൂക്ഷിച്ചിരിക്കുന്നതിനാൽ അവയ്ക്കുള്ളിൽ കയറി പാമ്പ് രക്ഷപ്പെട്ടു. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് റേഞ്ച് ഓഫീസർ ജെ.ബി. സാബുവും സംഘവുമെത്തി മജിസ്‌ട്രേറ്റിന്റെ ചേമ്പറിലും ഡയസിലും പുറത്തും ഉൾപ്പെടെ ഒരു മണിക്കൂറോളം പരിശോധിച്ചെങ്കിലും പാമ്പിനെ കിട്ടിയില്ല.
പാമ്പ് ഭീതി​യി​ൽ കോടതി നടപടികൾ തടസപ്പെട്ടതോടെ റിമാൻഡ് കേസുകളും പ്രത്യേക പ്രധാന്യമുള്ള കേസുകളും മറ്റൊരിടത്തേക്ക് മാറ്റി തീർപ്പാക്കി. പന്ത്രണ്ടരയോടെ കോടതിയുടെ പ്രവർത്തനം ആരംഭിച്ചു. കേസുകൾ ഭൂരിഭാഗവും അവധിക്ക് വെച്ചു

Latest

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ആറ്റിങ്ങൽ ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!