1. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യമായത് കൊണ്ട് ഒരു തരത്തിലുമുള്ള ആൾക്കൂട്ടമോ , പ്രകടനമോ , മുദ്രാവാക്യം വിളികളോ , പൊതുയോഗങ്ങളോ ഈ സമരത്തിൽ നമ്മളുദ്ദേശിക്കുന്നില്ല
2. നാളെ (തിങ്കൾ 16/103/20) രാവിലെ 11 മണി മുതൽ 11.05 വരെ 5 മിനിറ്റ് നേരത്തേക്കുള്ള ഒരു പ്രതീകാത്മക സമരമാണ് ചക്രസ്തംഭനം
3. 140 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും മുൻകൂട്ടി തീരുമാനിച്ച സ്ഥലത്താണ് സമരം നടത്തേണ്ടത് . ഈ സ്ഥല വിവരങ്ങൾ പോലീസിനെയും പാർട്ടി പ്രവർത്തകരെയും മാധ്യമങ്ങളിലൂടെ പൊതുജനത്തെയും അറിയിക്കണം . അതിനായി ഇന്ന് ജില്ലാകമ്മിറ്റികൾ പ്രസ്സ് റിലീസ് തയ്യാറാക്കി കൊടുക്കണം .ആശുപത്രികൾ മറ്റു അത്യാവശ്യങ്ങൾ തുടങ്ങിയ സ്ഥലത്തേക്കുള്ള വഴികളിൽ സമരം ചെയ്യരുത് .
4. മുൻകൂട്ടി നിശ്ചയിച്ച പോയിന്റിൽ 10.30 ഓട് കൂടി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാഹനങ്ങളിലെത്തി സമരം നടത്താനുദ്ദേശിക്കുന്ന പോയിന്റിലേക്ക് ഒരുമിച്ച് നീങ്ങണം.11 മണിക്ക് വാഹനങ്ങൾ 5 മിനിറ്റ് നേരത്തേക്ക് നിശ്ചലമാക്കണം . അവനവന്റെ വാഹനങ്ങളിൽ ഇരുന്ന് തന്നെ ഈ സമരത്തിൽ എല്ലാവർക്കും പങ്കാളികളാവാം .
5. സമര പോയിന്റിൽ ആംബുലൻസോ മറ്റു അനിവാര്യ വാഹനങ്ങളോ ബ്ലോക്കാവാതിരിക്കാൻ ജാഗ്രത കാണിക്കണം .
6. സമരം നടത്തുമ്പോൾ മാസ്ക് ധരിച്ച വിരലിലെല്ലാവുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സംസ്ഥാന കമ്മിറ്റി ഡിസൈൻ ചെയ്ത് തരുന്ന ഫ്ളക്സ് ബാനർ പ്രദർശിപ്പിക്കണം
7. റോഡിൽ ഇറങ്ങി നിന്ന് പ്രകടനമോ ജനക്കൂട്ടമോ ഇല്ലാതെ തന്നെ അവനവന്റെ വാഹങ്ങളിൽ ഇരുന്ന് ഈ സമരത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ള യുവജനങ്ങളെ ചക്രസ്തംഭനത്തിൽ പങ്കാളികളാക്കണം .
8. കൊറോണ കാലത്ത് ഇങ്ങനെയൊരു സമരം അനിവാര്യമാണോ എന്ന് ചോദിക്കുന്നവരോട് നമ്മൾ പറയേണ്ടത് ഈ കാലത്ത് ഇങ്ങനൊരു തീവെട്ടിക്കൊള്ള സർക്കാർ നടത്തുമ്പോൾ പ്രതീകാത്മക സമരമെങ്കിലും അനിവാര്യമാണ് .
9. 60 രൂപക്കൊ അതിലും താഴെയോ പെട്രോളും 55 രൂപയിൽ താഴെ ഡീസലും തരാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടായിട്ടും അത് ഈ കൊറോണ കാലത്ത് പോലും നിഷേധിക്കുന്ന സർക്കാരിന്റെ ധിക്കാരത്തെ ചോദ്യം ചെയ്യുന്ന ആദ്യ ഘട്ട സൂചനാ സമരമാണ് ചക്രസ്തംഭനം
10. അനിവാര്യമായ സാഹചര്യത്തിൽ ബാരലിന് 100 ഡോളറിലധികം വില കൊടുക്കേണ്ടി വന്നപ്പോ ഉണ്ടായ വിലവർദ്ധനവിനെതിരെ ബൈക്കും ഉന്തി നടന്നവർ കേന്ദ്ര മന്ത്രി ആയിരിക്കുമ്പോൾ നടത്തുന്ന ഈ പകൽകൊള്ളക്കെതിരെ ഒരു സമരം പ്രഖ്യാപിക്കാൻ ഇടത് സംഘടനകൾ പോലും മടിക്കുക്കയാണ്.യൂത്ത് കോണ്ഗ്രസ്സ് പ്രതിഷേധിച്ചേ തീരു