ശ്രീനഗർ: ജമ്മു കാശ്മീരിലെ ലാൽ ചൗക്കിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കും രണ്ടു പ്രദേശവാസികൾക്കുമാണ് അക്രമണത്തിൽ പരിക്കേറ്റതെന്ന് കാശ്മീർ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാനായിട്ടില്ല. പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് അക്രമികളുടെ ഉദ്ദേശമെന്ന് സി.ആർ.പി.എഫ് ഐ.ജി ആർ.എസ്.സഹി പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്നു കനത്ത സുരക്ഷാവലയത്തിലായ പ്രദേശത്ത് നടത്തിയ ആക്രമണം ചില സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചുള്ളതാകാമെന്നും റിപ്പോർട്ടുകളുണ്ട്.