കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്തുന്ന കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയാണിത്. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും നടക്കുന്ന പരീക്ഷ 4,00,014 പേരാണ് എഴുതുന്നത്. രാവിലത്തെ പരീക്ഷ എഴുതാത്തവരെ തുടർന്നുള്ള പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. പരീക്ഷ തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപു മുതൽ ഉദ്യോഗാർഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കും. വൈകിയെത്തുന്നവരെ എഴുതാൻ അനുവദിക്കില്ല. അപേക്ഷയിൽ ആവശ്യപ്പെട്ട ഉദ്യോഗാർഥികൾക്കു തമിഴ്, കന്നട ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷാ ഹാളിൽ വാച്ച് നിരോധിച്ചതിനാൽ ഉദ്യോഗാർഥികൾ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെൽ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ ഏഴ് തവണയാണു ബെല്ലടിക്കുക. വേനൽക്കാലമായതിനാൽ ഹാളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. സംസ്ഥാനത്തൊട്ടാകെ 1534 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേന്ദ്രങ്ങൾ- 261. വയനാട്ടിലാണ് കുറവ്– 30. കേന്ദ്രങ്ങൾക്കെല്ലാം പൊലീസ് നിരീക്ഷണമുണ്ട്. പിഎസ്‍സി ജീവനക്കാരനും പരീക്ഷാ കേന്ദ്രത്തിലുണ്ടാവും.ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസ് സമയം ഉൾപ്പെടെ വിവരങ്ങൾക്കു കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 0471 2463799, 94470 71021

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!