സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. 34 പേരും കാസർകോഡുകാർ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇടുക്കിയിലെ രോഗ ബാധിതൻ നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തതായി കണ്ടെത്തി ഇടുക്കിയിലെ രോഗബാധിത കോൺഗ്രസ് നേതാവ് സെക്രട്ടേറിയറ്റിലും നിയമസഭയിലും വരെ എത്തി. ജനപ്രതിനിധികളേയും ഇയാൾ കണ്ടു.പുതിയ രോഗബാധിതർ ഒട്ടേറെപ്പേരുമായി സമ്പർക്കം പുലർത്തിയവർ: മുഖ്യമന്ത്രി.ഏതു സാഹചര്യവും നേരിടാൻ തയാറാകണം.കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ബാധയായി.