പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.തിനവിള ചക്കിവള വീട്ടിൽ അനിയുടെ മകൻ അനു(26) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3 മണിയോടുകൂടെ ആറ്റിങ്ങൽ ഏലാപ്പുറത്തുവച്ചാണ് ആണ് സംഭവം വാനും ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു കൂടെ യാത്ര ചെയ്തിരുന്ന സുഹൃത് പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപെട്ടു. ബൈക്കിൽ നിന്നും അനു വാനിന്റെ ചില്ലിൽ പതിക്കുകയായിരുന്നു.ഉടൻ തന്നെ വലിയകുന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.