കൊറോണ: കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു

തലസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലയിലെ മുൻകരുതൽ നടപടികൾ തൃപ്തികരമാണെ് കളക്ടർ പറഞ്ഞു. എന്നാൽ എല്ലാവരുടെയും ഭാഗത്തു നിന്ന് ജാഗ്രത വേണ്ട സമയമാണിത്. അതിരു കടന്ന ആശങ്കയുണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരും ഡോക്ടർമാരുമടങ്ങുന്ന 15 ടീമുകളെ നിയോഗിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കളക്ടറേറ്റിൽ പ്രത്യേക കട്രോൾ റൂം തുടങ്ങി. മെഡിക്കൽ കോളേജിലും ജനറൽ ഹോസ്പിറ്റലിലും നിരീക്ഷണ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകി. ചൈനയിൽ നിന്ന് വരുന്നവർ 28 ദിവസം നിരീക്ഷണത്തിലായിരിക്കണം. ടൂറിസം റിസോർട്ടുകളിലും ഹോട്ടലുകളിലും ചൈനയിൽ നിന്ന് എത്തിയവരുണ്ടെങ്കിൽ അവിടെ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇക്കാര്യം ആരോഗ്യ വകുപ്പിനെയും ടൂറിസം വകുപ്പിനെയും അറിയിക്കുകയും വേണം. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പഞ്ചായത്തുതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ടായിരിക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താൽ പോലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വി.ആർ. വിനോദ്, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രീത പി.പി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, പോലീസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
(പി.ആർ.പി. 93/2020)കളക്ടറേറ്റിൽ 24 മണിക്കൂർ കൺട്രോൾ റൂം
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കളക്ടറേറ്റിൽ കൺട്രോൾ റൂം തുടങ്ങി. കൺട്രോൾ റൂം നമ്പർ 0471 2730045, 0471 2730067. ഇവിടെ 24 മണിക്കൂറും സംശയനിവാരണത്തിനും മാർഗ നിർദ്ദേശത്തിനും ഡോക്ടർമാരുടെ സേവനമുണ്ടാകും.

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....