രാജസ്ഥാന്‍ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം: രാജസ്ഥാനിലെ വനിത ശിശു വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ശിശുക്കളുടെ ക്ഷേമത്തിനായി കേരളം ഫലപ്രദമായി നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് നേരിട്ടറിയാനാണ് സംഘം എത്തിയത്. സ്ത്രീകളുടേയും കുട്ടികളുടേയും പോഷണക്കുറവ് പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ വിശദ വിവരങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. പോഷണക്കുറവ് പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ സമ്പൂര്‍ണ തളിക മാതൃകയാണെന്ന് സംഘം വിലയിരുത്തി.

പോഷകമൂല്യമുള്ള ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനായി കേരളം നടപ്പിലാക്കുന്ന ഫോര്‍ട്ടിഫൈഡ് അരി, ഫോര്‍ട്ടിഫൈഡ് അമൃതം ന്യൂട്ടിമിക്‌സ്, യു.എച്ച്.ടി. മില്‍ക്ക് എന്നിവയെല്ലാം രാജസ്ഥാനിലും നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്ന് സംഘം പറഞ്ഞു. ഇതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കൃഷ്ണകാന്ത് പതക്ക്, യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം ഹെഡ് ബിഷോ പരഞ്ജുലി എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ചര്‍ച്ച നടത്തിയത്.

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....