സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം.തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്‌സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവുവെന്നും ഡിജിപി വ്യക്തമാക്കി.