മൂലൂർ പുരസ്‌കാരം കവി വിനോദ് വൈശാഖിക്ക്

പത്തനംതിട്ട ഇളവുംതിട്ട മൂലൂർ സ്മാരകം ഏർപ്പെടുത്തിയ മൂലൂർ എസ്.പദ്മനാഭപ്പണിക്കർ പുരസ്‌കാരത്തിന് കവി വിനോദ് വൈശാഖി അർഹനായി. 25000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ.വി.സുധാകരൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ഫെബ്രുവരി 21ന് വൈകുന്നേരം പത്തനംതിട്ട ഇളവുംതിട്ട മൂലൂർ സ്മാരകത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. നിലവിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ആണ്. തിരുവനന്തപുരം കരുംകുളം സ്വദേശിയാണ്.

വിനോദ് വൈശാഖി
തിരുവനന്തപുരം ജില്ലയിൽ കരുംകുളം സ്വദേശി. ഭാഷാ പണ്ഡിതനായ കെ കൃഷ്ണപിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകൻ. മലയാളത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും. ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ, കവി, പ്രഭാഷകൻ. കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനാണ്. കേരള സർവകലാശാല സെനറ്റംഗമായിരുന്നു. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ്പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

കവിതാസമാഹാരങ്ങൾ
മഴയെരിയും കാലം
കൈതമേൽപ്പച്ച
അഭിമുഖങ്ങൾ (ഇന്റർവ്യൂ)
ഓലപ്പൂക്കൾ. (ബാലസാഹിത്യം )

പുരസ്കാരങ്ങൾ
കവിതയ്ക്ക് കേരളസർക്കാരിന്റെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം (2008)
യുവധാര അവാർഡ് (2009)
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003)
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998)
പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017)
തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017)
2018ലെ അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു
അക്ഷര മനസ്സ് ആർ പി (പരമേശ്വരൻ പിള്ള Ex mla) പുരസ്കാരം 2018
പുനലൂർ ബാലൻ കവിതാ പുരസ്കാരം 2019
കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരo 2019. “ഓലപ്പൂക്കൾ “2020 ജനുവരി ആവള മാനവ പുരസ്കാരം (കൈതമേൽ പച്ച)എന്നിവ ലഭിച്ചു

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....