പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.വിഴിഞ്ഞം കല്ലുവെട്ടാൻകുഴി എം.എസ്.മൻസിലിൽ അല്ലു എന്ന് വിളിക്കുന്ന അൽ അമീനാണ്(19) അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥിനിയെ യുവാവ് പീഡനത്തിനിരയാക്കിയത്. പ്രതി മൊബൈൽ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വീട്ടുകാരറിയാതെ വിദ്യാർത്ഥിനിയുടെ വീട്ടിൽ രാത്രിയിലെത്തി പീഡിപ്പിക്കുകയായിരുന്നുയെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് വിവരം വിഴിഞ്ഞം പൊലീസിനെ അറിയിക്കുകയായിരുന്നു.വിദ്യാർത്ഥിനിയെ പൊലീസ് ചോദ്യം ചെയ്യുകയും തുടർ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു