മലയാളി നഴ്സിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു, സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ

അബ്ഹ:സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇതേ ആശുപത്രിയിലെ മുപ്പത് മലയാളി നഴ്‌സുമാരെ രോഗബാധ സംശയിച്ച് പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.ഖമീസ് മുഷയിത്ത് അൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഏറ്റുമാനൂർ സ്വദേശി. ഇവരെ വിദഗ്ദ്ധ ചികിത്സക്കായി അസീർ സെൻട്രൽ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

അൽ ഹയാത്ത് ആശുപത്രിയിലെ ഫിലിപ്പൈൻസ് സ്വദേശിയായ നഴ്സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പൈൻസ് സ്വദേശിയിയായ ഒരു രോഗിയിൽ നിന്നാണ് നഴ്‌സിന് വൈറസ് ബാധിച്ചത്. പനിയും ദേഹാസ്വാസ്ഥ്യവും മൂലം ചികിത്സ തേടിയ ഇവർക്ക് നാല് ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുമ്പോഴാണ് മലയാളി നഴ്സുമാരിലേക്ക് രോഗം പടർന്നത്.

അതേസമയം സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയിൽ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കൽ പരിശോധനാഫലം പുറത്തുവന്നു. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സയന്റിഫിക് റീജണൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു.

 

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!