പൗരത്വ ഭേതഗതി നിയമത്തിനെതിരെ ആറ്റിങ്ങലിൽ കൂട്ട ധർണ.

0
239

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് പാസ്പോർട്ട്‌ സേവ കേന്ദ്രത്തിനു മുന്നിൽ ചിറയിൻകീഴ് താലൂക്ക് മുസ്ലിം ഐക്യവേദി കൂട്ട ധർണ നടത്തി. ധർണ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉത്ഘാടനം ചെയ്തു.

ആറ്റിങ്ങൽ നരസഭ ചെയർമാൻ എം പ്രദീപ് ഭരണഘടനയുടെ ആമുഖം വായിച്ചു. അബ്‌ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം പി പീതാമ്പരക്കുറുപ്,ചിറയിൻകീഴ് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിശ്വനാഥൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ആഷിം കരവാരം, സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ജില്ല സെക്രട്ടറി സിയാദ് തൊളിക്കോട്, വെൽഫെയർ പാർട്ടി ഭാരവാഹി ശ്രീജ നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു.