രാമക്ഷേത്ര നിർമാണത്തിനായുള്ള ട്രസ്റ്റ് രൂപീകരണം അറിയിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള, സുപ്രീം കോടതി നിർദേശപ്രകാരമുള്ള, ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ അറിയിച്ചു. ‘ശ്രീമരാമ ജന്മഭൂമി തീർത്ഥക്ഷേത്ര’ എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനായുള്ള ട്രസ്റ്റിന് പൂർണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം ലോക്സഭയിൽ നടത്തിയിരിക്കുന്നത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനം ലോക്‌സഭയുടെ അജണ്ടയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നുമില്ല. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടില്ല എന്ന് സർക്കാർ വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലെ മുഴുവൻ ഭൂമിയും ഈ ട്രസ്റ്റിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു എന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം.

സുപ്രീം കോടതി നിർദേശപ്രകാരം 2.77 ഏക്കർ ഭൂമിയാണ് ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ ഈ ഭൂമിക്ക് ചുറ്റുമുള്ള, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 67 ഏക്കർ സ്ഥലം കൂടി ട്രസ്റ്റിന് നൽകും എന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതോടെ ഏതാണ്ട് 70 ഏക്കർ വരുന്ന ഭൂമി മുഴുവനും രാമക്ഷേത്ര നിർമാണത്തിനായി മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം മസ്ജിദ് നിർമിക്കാനായി അഞ്ചേക്കർ ഭൂമി ഉത്തർ പ്രദേശ് സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും മോദി ലോക്സഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഭൂമി എവിടെയാണ് കണ്ടെത്തിയതെന്നും ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിൽ ആരൊക്കെ ഉണ്ടാകുമെന്നുമുള്ള കാര്യത്തിലുള്ള വിഷാദശാംശങ്ങൾ പ്രധാനമന്ത്രി നൽകിയിട്ടില്ല.

Latest

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...
error: Content is protected !!