വർക്കല പാപനാശം ബ്ലാക് ബീച്ചിന് സമീപം വൻ തീപിടുത്തം ‘ ഒരു റെസ്റ്റാറൻ്റ് ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു കോടികളുടെ നഷ്ടമുണ്ടെന്ന് കരുതുന്നു. വർക്കല ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടവും, ജീവാപകടവും ഒഴിവായി. രാവിലെ 3 മണിക്കാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു 4.30 ഓടെ പൂർണമായും തീ നിയന്ത്രണ വിധേയമായി ‘ ആറ്റിങ്ങൽ നിന്നും 3ഫയർഫോഴ്സ് വാഹനവും, പരവൂരിൽ നിന്നും രണ്ടും വാഹനങ്ങൾ എത്തി കൂടാതെ ബീച്ചിന് സമീപത്തെ റിസോട്ടിലെ സിമ്മിംഗ് പൂളിലെ ജലവും തീ കെടുത്താൻ വേണ്ടി ഉപയോഗിച്ചു.