കല്ലമ്പലം :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷനും ആറ്റിങ്ങൽ ഫയർ ഫോഴ്സും സംയുക്തമായി കടുവയിൽ ചന്ത ശുചീകരിച്ചു.കൊറോണ ബോധവത്കരണവും നടത്തി.മണമ്പൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.രജ്ഞിനിയുടെയും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ ചന്തയിലെത്തിയ അഞ്ഞൂറോളം പേരുടെ കൈകൾ സോപ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി.തുടർന്ന് കടുവയിൽ ജംഗ്ഷനിലെ രണ്ടു ബസ് സ്റ്റാൻഡുകളും ഫയർ ഫോഴ്സ് യന്ത്രസാമഗ്രികളുപയോഗിച്ച് അണുവിമുക്തമാക്കി.തുടർന്ന് ലഘുലേഖ വിതരണം ചെയ്തു.