വനം ആസ്ഥാനത്ത് പുതിയ സ്‌ട്രോംഗ് റൂം: ശിലാസ്ഥാപനം നടന്നു

വനം വകുപ്പിന്റെ അധീനതയിലുള്ള ആനക്കൊമ്പുകള്‍, ചന്ദനത്തടികൾ, ചന്ദനത്തൈലം, ശില്പങ്ങള്‍, കുറ്റവാളികളില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടിമുതലുകൾ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് ആധുനിക രീതിയിലുള്ള സ്‌ട്രോംഗ് റൂം ഒരുങ്ങുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു നിര്‍വ്വഹിച്ചു. ബാങ്ക് ലോക്കറിന് സമാനമായ രീതിയില്‍ കാലാനുസൃതമായ സവിശേഷതകളോടു കൂടിയ സ്‌ട്രോംഗ് റൂമാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് വനം മന്ത്രി പറഞ്ഞു. അന്‍പത്തി അഞ്ച് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ നിര്‍മ്മാണം ജൂണ്‍മാസത്തോടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വനം ആസ്ഥാനത്തെ വനശ്രീ മന്ദിരത്തിനുമുന്നില്‍ 96 ചത്രുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്‌ട്രോംഗ് റൂം. പച്ച നിറത്തില്‍ കുമിളിന്റെ ആകൃതിയോടു കൂടിയ സ്‌ട്രോംഗ് റൂം പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മ്മിക്കുക. ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യ വനം മേധാവി പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പി സി സി എഫ്മാരായ ദേവേന്ദ്രകുമാര്‍ വര്‍മ്മ, ബെന്നിച്ചന്‍ തോമസ്, എ പി സി സി എഫ്മാരായ എസ് ഗോപാലകൃഷ്ണന്‍, ഇ. പ്രദീപ്കുമാര്‍, രാജേഷ് രവീന്ദ്രന്‍, സി സി എഫ് പത്മാ മൊഹന്തി, എസ്റ്റേറ്റ് ഓഫീസര്‍ ബി എന്‍ നാഗരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാചരണ പരിപാടികളുടെ ഭാഗമായി...

കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കരമന നദിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരു കരകളിലും...

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്. പ്രതികൾക്ക് ജീവപര്യന്തം.

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!