തിരുവല്ല : ശബരിമല തീർത്ഥാടകരുമായി പോയ കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. മൂന്ന് തീർത്ഥാടകർക്ക് പരിേക്കേറ്റു. വൻ ദുരന്തത്തിൽ നിന്നും യാത്രക്കാർ തലനാരിക്ക് രക്ഷപെട്ടു .നിലയ്ക്കലിൽ നിന്നും പമ്പയ്ക്കു പോയ ജന്ററം ബസാണ് അഗ്‌നിക്കിരയായത്.
ചാലക്കയത്ത് വച്ചാണ് ബസ് അഗ്‌നിക്കിരയായത്. നിറയെ യാത്രക്കാരുമായി വന്ന ബസിനാണ് തീ പിടിച്ചത്. െവെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കുംഭ മാസ പൂജയ്ക്കായി ശബരിമല നട തുറന്നതിേനോട് അനുബന്ധിച്ച് ദർശനത്തിനെത്തിയ തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത് .സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് തീ നിയ്ന്ത്രണ വിേധേയമാക്കി. ആർക്കും ആളപായമില്ല. ബസിന് തീ പിടിക്കുന്നതിനിടെ ജീവരക്ഷാർത്ഥം ഓടി രക്ഷെടാൻ ശ്രമിക്കുന്നതിനിെടെയാണ് മൂന്ന് ഇതര സംസ്ഥാന തീർത്ഥാടകർക്ക് പരിക്കേറ്റത്. ഇവരെ പമ്പ ഗവ. ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണെന്നാണ് പ്രാധമിക നിഗമനം. ബസ് പൂർണ്ണമായും കത്തി നശിച്ചു.