കുളത്തുപ്പുഴയിൽ പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവതരമെന്ന് വിലയിരുത്തൽ. മിലിറ്ററി ഇന്റലിജൻസും തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷിക്കും. വെടിയുണ്ടകൾ വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ NIA അന്വേഷണത്തിനും സാധ്യത. കണ്ടെത്തിയ 7.62 mm വെടിയുണ്ടകൾ ദീർഘദൂര പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളിൽ ഉപയോഗിക്കുന്നവയാണെന്നും വിലയിരുത്തൽ.