കിള്ളിയാര്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി.‘നാളത്തേക്ക് ഇന്നിന്റെ കടമ’എന്ന മുദ്രാവാക്യത്തില്‍ നെടുമങ്ങാട് കിള്ളിയാര്‍ മിഷന്‍ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ 25000 ത്തോളം പേരാണ് പങ്കാളികളാവുന്നത്.കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂലമുതൽ വഴയില പാലംവരെയുള്ള 22 കിലോ മീറ്ററിലാണ് രണ്ടാംഘട്ട ശുചീകരണം നടക്കുന്നത്. ഒപ്പം 31 കൈവഴിയും ശുചീകരിക്കും. നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന കിള്ളിയാറിന്റെ 13.5 കിലോമീറ്റർ പ്രദേശത്ത് നിലവിൽ മെഷീൻ ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനമാണ് നടന്നുവരുന്നത്. അടുത്തഘട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള തീരസംരക്ഷണം, തീരവികസനം എന്നിവയിലൂന്നിയ പ്രവർത്തനമാണ് സംഘടിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.