ഷങ്കറിന്റെ സെറ്റിൽ വീണ്ടും മേജർ ആക്സിഡന്റ് . ഇത്തവണ അത് “ഇൻഡ്യൻ 2” ഷൂട്ടിംഗ് സെറ്റിൽ. 19/2/20 ബുധനാഴ്ച രാത്രി ചെന്നൈ പൂനാമല്ലി ഇവിപി ഫിലിം സിറ്റിയിൽ ഫൈറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ക്രെയിൻ പതിച്ചതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.. നടൻ കമൽ ഹാസൻ സംഭവസ്ഥലത്തുണ്ടായിരുന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒൻപതു പേരുടെ നില സീരിയസ് ആണ്.
മുൻപ് ഷങ്കറിന്റെ അന്യൻ സിനിമയുടെ ലൊക്കേഷനിലെ കുങ്ഫൂ ഫൈറ്റ് സീൻ ചിത്രീകരിക്കുമ്പോഴും 23 ഓളം ഫൈറ്റേഴ്സ് മേജർ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിട്ടുണ്ട്.