കൊറോണ ബാധ: വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താന്‍ പോലീസ് സഹായിക്കും

0
193

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് സഹായിക്കും.

ജനമൈത്രി പോലീസിന്‍റെ സഹായത്തോടെയാണ് ഇത്തരക്കാരെ കണ്ടെത്തുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്തിയ പരിഗണനയാണ് പോലീസ് നല്‍കുന്നത്