പൗരത്വം തേടി ഇരുന്നൂറോളം ഹിന്ദുക്കൾ ഇന്ത്യയിലേക്ക്?

പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തിൽ പെട്ട പാകിസ്ഥാൻകാർ ഇന്ത്യൻ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ സകല സമ്പാദ്യവും ചുമലുകളിലേറ്റി കാൽനടയായാണ് ഇവർ അട്ടാരി അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി പാസായ സാഹചര്യത്തിൽ ഇവർ ഇന്ത്യൻ പൗരത്വം തേടിയാണോ ഇന്ത്യയിലേക്ക് എത്തിയതെന്നാണ് അധികാരികൾ സംശയിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയത്. ഇന്ത്യയിലേക്ക് എത്തിച്ചേർന്ന ഇവർ പൗരത്വം ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ അധികാരികൾക്ക് യാതൊരു തീർച്ചയുമില്ല. ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും ഇവർ തുറന്നുപറഞ്ഞിട്ടില്ലെന്നതും സുരക്ഷാ ഏജൻസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ്. ഇവരെ ക്രമാനുഗതമായ രീതിയിൽ പാകിസ്ഥാൻ തന്നെയാണോ ഇന്ത്യയിലേക്ക് അയക്കുന്നതെന്നും സുരക്ഷാ വിഭാഗങ്ങൾ സംശയിക്കുന്നുണ്ട്.

വലിയ ലഗേജുകളും താങ്ങിയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയതെന്ന വസ്തുതയും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത് സാധാരണ വിനോദ സഞ്ചാരികളുടെ രീതിയല്ല. സന്ദർശന വിസ വഴിയാണ് ഇവർ നിലവിൽ ഇന്ത്യയിൽ കഴിയുന്നത്. ഈ വിസകൾ കാലഹരണപ്പെട്ടാൽ മാത്രമാണ് ഇവർ ഇന്ത്യയിൽ നിന്നും പൗരത്വം ആവശ്യപ്പെടുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചർച്ചകൾ ഇന്ത്യയിൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഇവർ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും അധികാരികൾ സംശയിക്കുന്നുണ്ട്. സി.എ.എ ഇന്ത്യ പാസാക്കിയത് പാകിസ്ഥാനിലെ സിഖുകാരെയും ഹിന്ദുക്കളെയും ഇന്ത്യയിൽ പൗരത്വം തേടാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ ദേശീയ അസംബ്ലിയിലെ ഹിന്ദു അംഗം ഖീൽ ദാസ് ഖോഹിസ്ഥാനി പറയുന്നു.

Latest

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘർഷം.

ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. പുലർച്ചെയുണ്ടായ സംഘർഷത്തില്‍ കഴുത്തിനു ഗുരുതരമായി...

ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....