യുകെയെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. വാങ്ങൽ ശേഷിയിലെ തുല്യതയുടെ അടിസ്ഥാനത്തിൽ ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളെയും ഇന്ത്യ മറികടന്നു. രാജ്യത്തെ GDP 2,170 യുഎസ് ഡോളറായി മാറി.വേൾഡ് പോപ്പുലേഷൻ റിവ്യൂവിൻറേതാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ചാമതാണ് ഇപ്പോൾ. 2.94 ലക്ഷം കോടി ഡോളറാണ് ഇപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ. യുകെയുടെ സമ്പദ് വ്യവസ്ഥ 2.83 ലക്ഷം കോടി ഡോളറും ഫ്രാൻസിൻറേത് 2.71 ലക്ഷം കോടി ഡോളറുമാണ്.പർച്ചേസിങ് പവർ പാരിറ്റിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10.51 ലക്ഷം കോടി ഡോളറാണ്. ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളെയും മറി കടന്നിട്ടുണ്ട്. ഇന്ത്യയുടെ ആളോഹരി വരുമാനം 2,170 യുഎസ് ഡോളറാണ്.