കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീ പിടിയിൽ

പട്ടാപ്പകൽ വീടിനകത്ത് കയറി ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീ പൊലീസ് പിടിയിൽ. ആന്ധ്ര ചിറ്റൂർ കോട്ടൂർ സ്വദേശി ഷമിം ബീവിയാണ് (60)​ പിടിയിലായത്. ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കൽ മുജീബിന്റെ ഒന്നരവയസുള്ള പെൺകുട്ടിയെയാണ്  സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിച്ച് ഹാളിലിരുത്തിയ ശേഷം മുത്തശ്ശി മുറിക്കുള്ളിലേക്ക് പോയ സമയം  ഹാളിൽ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം ഹാളിലേക്കെത്തിയ മുത്തശ്ശി കുട്ടിയെ കാണാതായതോടെ മുറ്റത്തേക്ക് ഓടിയെത്തിയപ്പോൾ സ്ത്രീ കുട്ടിയെ തോളിലിട്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് മറ്റൊരു  ഒരു വീട്ടിൽ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു. മുഖത്തും ഇടതു ചെവിക്കും പരിക്കേറ്റ കുട്ടിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ പിതാവ് പ്രവാസിയും മാതാവ് എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരിയുമാണ്.

Latest

ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ: ജി. ആർ ഇന്ദുഗോപൻ

​ ​ ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ...

നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

വർക്കല : 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന്...

എം എൽ എ ഉമ്മ തോമസിന് ഗുരുതര പരിക്ക്

ഗ്യാലറിയില്‍ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു; ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക് കലൂർ...

ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

വർക്കല:ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വർക്കല അയന്തിയിയിൽ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!