അനധികൃത സ്വത്തു സമ്പാദന പരാതിയിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ അടക്കം നാല് പേർക്കെതിരെ വിജിലൻസ് കേസെടുത്തു.

ശിവകുമാറിനു പുറമെ അദ്ദേഹവുമായി അടുപ്പമുള്ള എം.രാജേന്ദ്രൻ, ഷൈജുഹരൻ, അഡ്വ.എൻ.ഹരികുമാർ എന്നിവർക്കെതിരെയാണു പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമ പ്രകാരമാണു കേസ്. വിജിലൻസ് സ്പെഷൽ സെൽ എസ്പി അജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
അനധികൃത സ്വത്തു സമ്പാദനം ആരോപിച്ചു വി.എസ്.ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവായിരുന്നു. ഗവർണർ അനുമതി നൽകിയതോടെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നു വിജിലൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം പരിശോധിച്ച സർക്കാർ 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നൽകിയത്. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി. ജനപ്രതിനിധികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലൻസ് സർക്കാരിനോട് അനുമതി തേടിയത്. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ് കുമാർ പ്രതികരിച്ചു ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ശിവകുമാർ പറഞ്ഞു

Latest

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....