വക്കം:നിലയ്‌ക്കാമുക്ക് മാർക്കറ്റിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 1.52കോടി രൂപ ഉപയോഗിക്കാത്തതിൽ പ്രതിഷേധിച്ചും മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന സമിതിയംഗം വക്കം ജി.അജിത്ത് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.സജി അദ്ധ്യക്ഷത വഹിച്ചു.അരയതുരുത്തി ദീപു,ഉണ്ണികണ്ണൻ,സുനിൽദാസ്,മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.