മാറനല്ലൂരിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി

മലയിൻകീഴ്: മാറനല്ലൂർ പൊലീസിന്റെ റെയ്‌ഡിൽ കണ്ടല പഞ്ചായത്ത്‌ സ്റ്റേഡിയത്തിന് സമീപത്തെ വാഴപ്പള്ളിക്കോണം സ്റ്റാൻലിയുടെ വീട്ടിൽ നിന്ന് 2.16 കിലോ കഞ്ചാവ്, ചില്ലറ വില്പന നടത്തി ലഭിച്ച 10,000 രൂപ, കഞ്ചാവ് തൂക്കാൻ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവ കണ്ടെടുത്തു. വീട്ടിൽ വൃദ്ധമാതാവ് ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല. പ്രതികൾ ഒളിവിലാണെന്നും ഉടൻ വലയിലാകുമെന്നും മാറനല്ലൂർ പൊലീസ് അറിയിച്ചു. മാറനല്ലൂർ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഐ.ബി.സ തീഷ്.എം.എൽ.എയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. തിങ്കളാഴ്ച കണ്ടല, അഴകം, തൂങ്ങാംപാറ, കൊറ്റംമ്പള്ളി എന്നീ വാർഡുകളിൽ യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ റൂറൽ എസ്.പി ബി. അശോകൻ,​ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഗോപകുമാർ എന്നിവർ പങ്കെടുത്തിരുന്നു. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കെതിരെ വ്യക്തമായ വിവരം ലഭിച്ചാൽ അറിയിക്കുന്നതിന് എസ്.ഐ മുതൽ റൂറൽ എസ്.പി വരെയുള്ളവരുടെ ഫോൺ നമ്പർ പൊതുജനങ്ങൾക്ക് നൽകിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് നൽകുന്ന മാഫിയ തലവന്റെ വിവരം പൊലീസിന് ലഭിച്ചിരുന്നു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!